---
title: "കടവത്തൂർ പി കെ എം ഹയർ സെക്കൻ്ററി സ്കൂളിൽ കൊതിയൂറും വിഭവങ്ങളുമായി മൈത്രി സ്പെഷ്യൽ സ്കൂളിൻ്റെ നേതൃത്വത്തിൽ എബിലിറ്റി കഫെ പ്രവർത്തനം തുടങ്ങി ; സ്കൂൾ മാനേജർ പി.പി.എ സലാം ഉദ്ഘാടനം ചെയ്തു"
english_title: "Ability Cafe started functioning at Kadavathur PKM Higher Secondary School under the leadership of Maithri Special School with a lot of money and resources; School Manager P.P.A. Salam inaugurated it"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/327346/Ability Cafe started functioning at Kadavathur PKM Higher Secondary School under the leadership of Maithri Special School with a lot of money and resources; School Manager P.P.A. Salam inaugurated it"
published_at: "2025-11-22T19:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6921bd27747af_1000988273.jpg"
keywords: []
---

# കടവത്തൂർ പി കെ എം ഹയർ സെക്കൻ്ററി സ്കൂളിൽ കൊതിയൂറും വിഭവങ്ങളുമായി മൈത്രി സ്പെഷ്യൽ സ്കൂളിൻ്റെ നേതൃത്വത്തിൽ എബിലിറ്റി കഫെ പ്രവർത്തനം തുടങ്ങി ; സ്കൂൾ മാനേജർ പി.പി.എ സലാം ഉദ്ഘാടനം ചെയ്തു

> **Lead Summary:** കടവത്തൂർ :തങ്ങളുടെ ശാരീരികവും മാനസികവുമായ പരിമിതികളെ മറികടന്നാണ് കടവത്തൂർ മൈത്രി സെപ്ഷ്യൽ സ്‌കൂൾ വിദ്യാർത്ഥികളുടെ സ്വയം തൊഴിൽ സംരംഭമായ മൈത്രി എബിലിറ്റി കഫെ കടവത്തൂർ പി കെ എം ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തനം ആരംഭിച്ചത്.

## Article Content

കടവത്തൂർ :തങ്ങളുടെ ശാരീരികവും മാനസികവുമായ പരിമിതികളെ മറികടന്നാണ് കടവത്തൂർ മൈത്രി സെപ്ഷ്യൽ സ്‌കൂൾ വിദ്യാർത്ഥികളുടെ സ്വയം തൊഴിൽ സംരംഭമായ മൈത്രി എബിലിറ്റി കഫെ കടവത്തൂർ പി കെ എം ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തനം ആരംഭിച്ചത്.

സ്കൂൾ മാനേജർ പി പി എ സലാം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് നാസർ പുത്തലത്ത് അധ്യക്ഷത വഹിച്ചു. മൈത്രി സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ ആരതി രാമചന്ദ്രൻ, മൈത്രി സ്പെഷ്യൽ സ്കൂൾ സെക്രട്ടറി ആർ അബ്ദുൽ ഖാദർ സുല്ലമി, കടവത്തൂർ പി കെ എം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ വി കെ സുജൻ, പ്രധാനാധ്യാപകൻ റമീസ് പാറാൽ, സ്റ്റാഫ് സെക്രട്ടറി പി ഇസ്ഹാഖ്, കെ പി സൈഖ, ടി മുഹമ്മദ് എന്നിവർ പങ്കെടുത്തു.

ഉഴുന്നുവട, പരിപ്പുവട, പഴംപൊരി, ഇറച്ചിപ്പത്തൽ, പഴം നിറച്ചത്, ലൈം, ചായ എന്നിവ എബിലിറ്റി കഫേയിൽ ലഭിക്കും. കച്ചവടത്തിൽ നിന്ന് ലഭിക്കുന്ന തുക മൈത്രിയിലെ വിദ്യാർത്ഥികൾക്ക് തന്നെ കൂലിയായി നൽകും.ശ്രേയ, വിഘ്നേഷ്, മുഹ്സിൻ, ശരീഫ്, തീർത്ഥ, നിഹാൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് കഫേയുടെ പ്രവർത്തനം.

എല്ലാ ദിവസവും രാവിലെ 11 മണി മുതൽ മുതൽ 2 മണി വരെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഇഷ്ടവിഭവങ്ങളൊരുക്കി കഫെ പ്രവർത്തിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/327346/Ability Cafe started functioning at Kadavathur PKM Higher Secondary School under the leadership of Maithri Special School with a lot of money and resources; School Manager P.P.A. Salam inaugurated it)